വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി. സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ ഷർമിഷ്ഠ പനോലി കേസിന്റെ തുടർച്ചയിലാണ് കോടതിയുടെ പരാമർശം. ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്‌സിലെ പോസ്റ്റുകൾക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഷർമിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്തുവെന്ന ഖാന്റെ വാദത്തിൽ ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളർത്തുന്നവയാണ്’ എന്ന് ബെഞ്ച് പറഞ്ഞു. 22 കാരിയായ ഷർമിഷ്ഠ പനോലിയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് നിയമ വിദ്യാർഥിനിക്കെതിരെ കേസെടുത്തത്.

‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹർജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഷർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകിയ വജാഹത്ത് ഖാൻ വിദ്വേഷ പ്രസംഗങ്ങളും അവഹേളനപരമായ പരാമർശങ്ങളും അടങ്ങിയ പോസ്റ്റുകൾ പങ്കുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ഫലമായി ഗുവാഹത്തി, ഡൽഹി എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ വജാഹത്തിനെതിരെ പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഹിന്ദു ദേവതകളെയും ഉത്സവങ്ങളെയും ആചാരങ്ങളെയും കുറിച്ച് അദ്ദേഹം അപമാനകരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...