ന്യൂഡൽഹി: കരാർ ജീവനക്കാരായിരുന്ന ഭിന്നശേഷിക്കാരെ സർവീസിൽ സ്ഥിരപ്പെടുത്തിയെങ്കിലും സ്ഥാനക്കയറ്റം തടഞ്ഞ കേരളസർക്കാർ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി. സ്ഥാനക്കയറ്റവും സീനിയോറിറ്റിയും അനുവദിക്കാതെ സർക്കാർ 2016-ൽ പുറത്തിറക്കിയ ഉത്തരവ് വിവേചനപരമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഇവർക്ക് പ്രൊബേഷനും സ്ഥാനക്കയറ്റവും ഉൾപ്പെടെ ആനുകൂല്യങ്ങൾ അനുവദിച്ചുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി സുപ്രീംകോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി. വിവിധ സർക്കാർ വകുപ്പുകളിൽ 1999 മുതൽ 2003 വരെ കരാറടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 2677 താത്‌കാലിക ജീവനക്കാരായിരുന്നു ഹർജിക്കാർ. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള ഇവർക്ക് 2013-ലാണ് സംസ്ഥാനസർക്കാർ സ്ഥിരനിയമനം നൽകിയത്. എന്നാൽ, 2016-ൽ ഇവർക്കു സ്ഥാനക്കയറ്റം ഉൾപ്പെടെ വിലക്കി സംസ്ഥാനസർക്കാർ മറ്റൊരു ഉത്തരവിറക്കി. അതിനെയാണ് ഹർജിക്കാർ ചോദ്യംചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.