Friday, July 4, 2025 11:13 am

സമരങ്ങള്‍ക്കു വേണ്ടി പൊതുസ്ഥലങ്ങള്‍ കയ്യടക്കരുതെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ പൊടുന്നനേ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങള്‍ തുടര്‍ച്ചയായി കയ്യടക്കരുതെന്ന് കോടതി പഞ്ഞു.

പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി റദ്ദ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി 12 ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എസ് കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

സമരങ്ങള്‍ക്കു വേണ്ടി പൊതുസ്ഥസലങ്ങള്‍ കയ്യടക്കരുതെന്നും പൊതുജന പ്രതിഷേധം നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ മാത്രമേ നടത്താവൂ എന്നും കോടതി വ്യക്തമാക്കി. 2020 ഒക്ടോബറിലാണ് ഷഹീന്‍ബാഗ് സമരത്തിന് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍...

മങ്ങാരം ഗവ.യു പി സ്കൂളില്‍ പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തി

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിലെ വായനമാസാചാരണത്തിൻ്റെ ഭാഗമായി...

ആരോ​ഗ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ...

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത് മനപൂർവ്വം : ചാണ്ടി ഉമ്മൻ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിപ്പിച്ചത്...