ന്യൂഡൽഹി : ഉത്തർ പ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് 2004 ഭരണഘടനാ വിരുദ്ധവും മതനിരപേക്ഷതയുടെ ലംഘനവുമാണെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ചു. മദ്രസ ബോർഡിന്റെ ലക്ഷ്യവും ഉദ്ദേശവും നിയന്ത്രണ സ്വഭാവമുള്ളതാണ്. ബോർഡ് സ്ഥാപിക്കുന്നത് മതേതരത്വത്തെ ലംഘിക്കുമെന്ന അലഹബാദ് ഹൈക്കോടതിയുടെ പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സാധാരണ സ്കൂളുകളിൽ പ്രവേശിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കഴിഞ്ഞ മാസം 22 ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു. മത വിദ്യാഭ്യാസത്തിനായി ഒരു ബോർഡ് രൂപീകരിക്കാനോ അതുമായി ബന്ധപ്പെട്ട ഒരു പ്രത്യേക മതത്തിനും തത്ത്വചിന്തയ്ക്കും മാത്രമായി ഒരു ബോർഡ് സ്ഥാപിക്കാനോ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരി, സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2004 ലെ മദ്രസ നിയമം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ മതേതരത്വത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞിരുന്നു. 2004ൽ സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഈ നിയമം കൊണ്ടുവന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























