ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാനായി യുജിസി നിർദേശിച്ച മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാനായി യുജിസി നിർദേശിച്ച മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ യുജിസി ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്നും ദുരുപയോ​ഗത്തിന് സാധ്യതയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാംപസുകൾ എന്ന് പറഞ്ഞ കോടതി കേന്ദ്രസർക്കാറിന് നോട്ടീസയച്ചു. ചട്ടങ്ങളിൽ വ്യക്തത വരുത്താനും കോടതി സർക്കാറിനോട് നിർദേശിച്ചു.

വിഷയത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ഹർജി പരി​ഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇനി ഹർജിയിൽ മാർച്ച്‌ 19ന് കോടതി വാദം കേൾക്കും. നേരത്തെ സുപ്രീംകോടതിയുടെ തന്നെ നിർദേശ പ്രകാരമാണ് യുജിസി മാർഗരേഖ പുറത്തിറക്കിയത്. മാർ​ഗരേഖ ഒരു വിഭാ​ഗം വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...