യുജിസി- നെറ്റ് പരീക്ഷ റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യുജിസി- നെറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഹര്‍ജി ഈ ഘട്ടത്തില്‍ അനുവദിച്ചാല്‍ അത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഏതാനും പരീക്ഷാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 21 ന് സര്‍ക്കാര്‍ വീണ്ടും പരീക്ഷ നടത്തുകയാണ്. ഒമ്പത് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. അവരെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ആ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് സമ്പൂര്‍ണ ആശയക്കുഴപ്പത്തിനേ ഇടയാക്കൂ. നീറ്റ്- യുജി വിവാദത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇരട്ടി ജാഗ്രത പുലര്‍ത്തി.

അതിനാല്‍ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തുന്നു. ആ പ്രക്രിയ തുടരട്ടെയെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നേരത്തെ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ്-യുജി പരീക്ഷയില്‍ അഭിഭാഷകന് എന്താണ് കാര്യമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ആക്ഷേപമുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ വരട്ടെ. ഈ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മെരിറ്റ് ഇല്ലെന്നും തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകനെ അറിയിച്ചു. അഭിഭാഷകന്‍ ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും കോടതി ഉപദേശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...