ബു​ൾ​ഡോ​സ​ർ രാ​ജു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ബു​ൾ​ഡോ​സ​ർ രാ​ജു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ൽ അ​വ പു​ന​ർ​നി​ർ​മി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്. അ​ഭി​ഭാ​ഷ​ക​നും പ്ര​ഫ​സ​റും അ​ട​ക്കം അ​ഞ്ചു​പേ​രു​ടെ വീ​ടു​ക​ൾ അ​വ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​കാ​തെ ഇ​ടി​ച്ചു​നി​ര​ത്തി​യ യു.​പി സ​ർ​ക്കാ​ർ ന​ട​പ​ടി ഞെ​ട്ടി​ക്കു​ന്ന​തും തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​തു​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ക, എ​ൻ. കോ​ടീ​ശ്വ​ർ സി​ങ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി.

ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം അ​നു​ച്ഛേ​ദം എ​ന്ന ഒ​ന്നു​ണ്ടെ​ന്ന് യു.​പി സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അ​റ്റോ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്കി​ട്ട ര​മ​ണി​യെ ജ​സ്റ്റി​സ് അ​ഭ​യ് എ​സ്. ഓ​ക ഓ​ർ​മി​പ്പി​ച്ചു. ബു​ൾ​ഡോ​സ​ർ കൊ​ണ്ട് ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തി​നു മു​മ്പ് പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യു​ടെ മ​​റ്റൊ​രു ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ചെ​ല​വി​ൽ​ത​ന്നെ ഇ​ടി​ച്ചു​നി​ര​ത്തി​യ വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ടും. യു.​പി സ​ർ​ക്കാ​റി​ന്റെ ചെ​യ്തി​ക്ക് അ​ത് മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നും ജ​സ്റ്റി​സ് അ​ഭ​യ് എ​സ്. ഓ​ക പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...