ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം. യുവതി പ്രവേശനത്തിനായി ആദ്യം ഹർജി നൽകിയവർ അയ്യപ്പ വിശ്വാസികളല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, വിശ്വാസികളല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നും നേരത്തെ ചോദിച്ചിരുന്നു. ഇത്തരം പൊതുതാൽപര്യ ഹർജികൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പലരും പ്രത്യേക അജണ്ടകളുമായാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ പറഞ്ഞു.

സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹർജി നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. അതേസമയം ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. മതപരമായ കാര്യങ്ങളിൽ അവസാന വാക്ക് നിയമസഭയുടേതാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമായി വിധിക്കാൻ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിത പരിജ്ഞാനം കോടതികൾക്കില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ക്ഷേത്രങ്ങളിൽ പൂജാരികളെ നിയമിക്കുന്നത് യോഗ്യതയുടെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെന്നും അതിൽ സർക്കാരുകൾക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രം ബെഞ്ചിനെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...