മെഡിക്കൽ മേഖലയ്ക്ക് സുപ്രീം സുരക്ഷ ; പ്രശ്നപരിഹാരത്തിന് 9 അംഗ ദൗത്യസംഘം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തി പരിഹാരം നിർദേശിക്കാൻ നാവിക സേനയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ അദ്ധ്യക്ഷയായി ഒൻപതംഗ ദൗത്യസംഘത്തെ സുപ്രീം കോടതി നിയോഗിച്ചു. വൈസ് അഡ്മിറൽ ഡോ. ആർതി സരിനാണ് സംഘം മേധാവി. അനൗദ്യോഗിക അംഗങ്ങളായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി.മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷയും ക്ഷേമവും രാജ്യതാത്പര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇനിയൊരു ബലാത്സംഗമോ കൊലപാതകമോ സംഭവിക്കുന്നതുവരെ നോക്കിയിരിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.കൊൽക്കത്തയിൽ പി.ജി ഡോക്ടർ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇടപെടൽ.പ്രശ്നമുണ്ടായ ആശുപത്രിക്കും ഹോസ്റ്റലിനും സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് കേന്ദ്രം അറിയിച്ചു.അന്വേഷണപുരോഗതി വ്യക്തമാക്കി സി.ബി.ഐ നാളെ തൽസ്ഥിതി റിപ്പോ‌‌ർട്ട് നൽകണംആശുപത്രിയിലെ അക്രമസംഭവത്തിൽ ബംഗാൾ സർക്കാരും നാളെ റിപ്പോർട്ട് നൽകണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....