ഡല്‍ഹി : കൊവിഡ് ഭീതിയകറ്റാന്‍ 24 മണിക്കൂറിനകം സംവിധാനമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇതിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കാനും പ്രത്യേക വെബ്സൈറ്റുണ്ടാക്കാനും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, താമസം, ചികില്‍സ എന്നിവ ഉറപ്പാക്കണം. ഇവരോട് ബലപ്രയോഗം നടത്തരുതെന്നും സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളുടെ പലായനം അവസാനിച്ചതായും 6.68 ലക്ഷം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.