കനകക്കുന്ന് : എസ്‌ഐയുടെ വീട്ടില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിൻ്റെ ബന്ധുക്കൾ. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജിനെയാണ് (24) മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയപ്പോൾ സൂരജിൻ്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിലും വലതുകാൽ തറക്ക് പുറത്തുള്ള മണ്ണിനോടു ചേർന്നുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എസ്ഐയുടെ വീടിന്‍റെ പിറകിൽ നിന്ന് പല ഭാഗങ്ങളായി പൊട്ടിയ നിലയിലാണ് സൂരജിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു. സൂരജിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
സുരേഷ് കുമാറിന്‍റെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഞായറാഴ്ച രാത്രി 10 മണിയോടെ സൂരജ് എസ്‌ഐയുടെ സാരംഗി എന്ന വീട്ടില്‍ എത്തുകയും വീട്ടിലുണ്ടായിരുന്നവരുമായി വാക്കതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സമയം എസ്‌ഐ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാക്ക് തര്‍ക്കത്തിന് ശേഷം വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. തുടര്‍ന്നാണ് അടുത്ത ദിവസം രാവിലെ സൂരജിനെ വീടിനോട് ചേർന്ന് വടക്ക് ഭാഗത്തായുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സൂരജിന്‍റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.