വാട്ടർ അതോറിറ്റി എഇ ഓഫീസ് ഉപരോധിച്ച് തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണം, തേക്കുതോട് പമ്പ് ഹൗസിൽ ഉണ്ടായിരുന്ന ഏഴോളം വരുന്ന പമ്പുകൾ വിവിധ കാലഘട്ടങ്ങളിലായി കടത്തിക്കൊണ്ടുപോയത് തിരികെ കൊണ്ടുവന്ന പുനഃസ്ഥാപിച്ച് പമ്പിങ് കാര്യക്ഷമം ആക്കണം, തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിയമിച്ചിട്ടുള്ള വാട്ടർ അതോറിറ്റിയുടെ ജീവനക്കാരുടെ പ്രവർത്തനം കുറ്റമറ്റതാക്കി ജലവിതരണ സംവിധാനങ്ങൾ മികവുറ്റതാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഉപരോധസമരത്തിനു തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു.

യുഡിഎഫ് നേതാക്കളായ ആർ ദേവകുമാർ, പ്രവീൺ പ്ലാവിളയിൽ, ജി ശ്രീകുമാർ, ജോയി തോമസ്, അജയൻപിള്ള, എംവി അമ്പിളി, ഷാജി കെ ശവുമേൽ, ജോയിക്കുട്ടി ചേടിയത്ത്, ശവുമേൽ കിഴക്കേതിൽ, ദീനാമ്മ റോയി, സുലേഖ വി നായർ, സജി കളയ്ക്കാട്ട്, ജോൺ കിഴക്കേതിൽ, കെഎ കുട്ടപ്പൻ, പൊന്നച്ചൻ കടമ്പാട്ട്, ഉഷ കെആർ, രശ്മി പിവി, പ്രീത, സിഎ സന്തോഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു. സമരസമിതി ഉന്നയിച്ച വിഷയങ്ങൾ എത്രയും വേഗത്തിൽ പരിഹാരം കാണാമെന്നും ചർച്ചകൾ ആവശ്യമുള്ള കാര്യങ്ങൾ ഏപ്രിൽ മാസം മൂന്നാം തീയതി തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുകൂട്ടുന്ന യോഗത്തിൽ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും കേട്ടതിനു ശേഷം ഉചിതമായ നടപടി കൈക്കൊള്ളാം എന്ന് കോന്നി എഇ ഉറപ്പു നൽകിയതിന്റെ വെളിച്ചത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....