ഏലൂര്‍ റൂട്ടിൽ ഒരു വാട്ടര്‍ മെട്രോ ബോട്ട് കൂടി സർവീസ് തുടങ്ങും ; പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

ഏലൂർ: കൊച്ചി വാട്ടർ മെട്രോ ഏലൂരിലേക്ക് പുതിയൊരു സർവ്വീസ് കൂടി ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. പുതിയ സർവീസ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏലൂർ- ചേരാനല്ലൂര്‍ റൂട്ടില്‍ ഹൈക്കോടതി ജംഗ്ഷനിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒരു ബോട്ട് കൂടി സർവീസ് ആരംഭിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്ന് ചൊവ്വാഴ്ച ലഭിച്ച 19-ാമത്തെ ബോട്ടാണ് ഏലൂര്‍ റൂട്ടില്‍ സർവീസ് നടത്തുക. ഇതോടെ എറണാകുളത്തേക്ക് ഏലൂരില്‍ നിന്ന് നേരിട്ടുള്ള കണക്ടിവിറ്റി വര്‍ധിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്ന് ഇനി നാലു ബോട്ടുകള്‍ കൂടിയാണ് ലഭിക്കാനുള്ളത്‌.

കൊച്ചി വാട്ടർ മെട്രോ ഏലൂർ ടെർമിനൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം മാർച്ച് 14 നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൌത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ള റൂട്ടും സർവീസ് തുടങ്ങി. സൗത്ത് ചിറ്റൂർ ജെട്ടിയിൽ പുതിയ പൊൻറൂൺ സൗകര്യം വരുന്നത് വരെ ഡബിൾ ബാങ്കിംഗ് ഏർപ്പെടുത്തി ബോട്ടുകൾക്ക് സർവീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക. ഏലൂരിൽ നിന്നും നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാങ്കേതികമാറ്റം പരിഗണനയിലാണെന്നും പി.രാജീവ് പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....