സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

0
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന...

ശബരിമല സ്വര്‍ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം....

ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമെന്ന് ഇ.ഡി ; അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാടുമായി ബന്ധപ്പെട്ട ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് പേർ അറസ്റ്റിൽ

0
വർക്കല: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പോലീസ് നടത്തുന്ന പ്രത്യേക...