”സുരക്ഷാ കവച് ” മത്സരത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം റാന്നി സ്വദേശി വി.കെ സുരേഷിന്

For full experience, Download our mobile application:
Get it on Google Play

റാന്നി : പോസ്റ്റല്‍ വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ടാറ്റാ എ.ഐ.ജി, ബജാജ് അലൈൻസ് എന്നിവരുമായി ചേർന്നു നടത്തുന്ന ജനറൽ ഇൻഷുറൻസിന്റെ ഭാഗമായി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ”സുരക്ഷാ കവച് ” മത്സരത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനം റാന്നി സ്വദേശിക്ക്. റാന്നി പോസ്റ്റൽ സബ് ഡിവിഷനിലെ നാരങ്ങാനം നോർത്ത് പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായ റാന്നി തോട്ടമൺ സ്വദേശി വാളിക്കൽ വി.കെ. സുരേഷാണ് നേട്ടം കൈവരിച്ചത്. ഫെബ്രുവരി 15 ന് അവസാനിച്ച മത്സരത്തിൽ വാഹന ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയില്‍ നിന്നുമായി 3.34 ലക്ഷം രൂപയുടെ പ്രീമിയം സമാഹരിച്ചാണ് സുരേഷിന് ഈ നേട്ടത്തിൽ എത്താനായത്.

മത്സരത്തിന്റെ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ ഒരു ലക്ഷം രൂപയുടെ പ്രീമിയം സമാഹരിച്ച് ഗോൾഡൻ ഗ്ലെബ്ബിൽ ഇടം നേടിയിരുന്നു. മത്സരം സമാപിച്ചപ്പോഴും ഗോൾഡൻ ഗ്ലെബ്ബിൽ കേരള സർക്കിളിൽ ഉണ്ടായിരുന്ന ഏക വ്യക്തിയും സുരേഷായിരുന്നു. എണ്ണായിരത്തിലധികം മൈക്രോ എ ടി എം എൻഡ് യൂസർമാരാണ് അവസാന ലാപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത്. രണ്ടു മാസം മുമ്പ് ദേശീയാടിസ്ഥാനത്തിൽ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടത്തിയ പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പി.എം.ജെ.ജെ.ബി.വൈ) മത്സരത്തിലും കേരള സർക്കിളിൽ ഒന്നാമനായിരുന്നു. അന്ന് ദേശീയ തലത്തിൽ ഏഴാം സ്ഥാനമാണ് ലഭിച്ചത്. നേരത്തെ പോസ്റ്റൽ ലൈഫ് ഇൻഷുറൻസിൽ അടക്കം കേരളാ സർക്കിൾ തലത്തിൽ നിരവധി അവാർഡുകൾ സ്വന്തമാക്കിയ സുരേഷ് സർക്കിൾ തല എക്സലൻസ് അവാർഡിനും അർഹനായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...