ഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. രാവിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രി ഏല്‍പ്പിച്ചത് സുപ്രധാനമായ ചുമതലയാണ്. അദ്ദേഹവും പെട്രോളിയം മന്ത്രിയും പാനലും ഒക്കെ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങളോടും കേരളത്തോടും തന്റെ കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലയാളിയായ ജോര്‍ജ് കുര്യനും ഇന്ന് ചുമതലയേല്‍ക്കും. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം.
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































