ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ നിലനിർത്തി  ജനങ്ങളുടെ ജീവനും കൃഷിക്കും സംരക്ഷണം ഒരുക്കുക, കർഷകർ നട്ടുവളർത്തിയ  മരങ്ങൾ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള  തടസ്സം നിയമപരമായി നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഡിസിസി പ്രസിഡന്റ്   പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ  ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു. വനയോരമേഖലയിലെ ജനങ്ങളെയും കൃഷിയെയും ഇല്ലാതാക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരും വനം വകുപ്പും സ്വീകരിക്കുന്നത്. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായിട്ടും ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സർക്കാരും കോന്നി എംഎൽഎയും അനങ്ങാപ്പാറ നയവുമായി മുന്നോട്ടു പോകുന്നു.

കർഷകർ നട്ടു വളർത്തിയ മരം മുറിക്കുന്നതിനുള്ള നിയമപരമായ അവകാശവും കൈവശഭൂമിക്ക് പട്ടയും അനുവദിപ്പിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം മലയോര കർഷകരുടെ പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രതീഷ് കെ നായർ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം മാത്യുക്കല്ലേത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നഹാസ് പത്തനംതിട്ട, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് പുരയിടം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജേക്കബ് പി എം, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ, മഹിളാ കോൺഗ്രസ് ജില്ലാസെക്രട്ടറി സൂസൻ മേൽ സലീം തുടങ്ങിയവർ സംസാരിച്ചു. 75 ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് അബ്ദുൽ റസാക്ക്, ചിറ്റാർ വസന്ത്‌, ടി. കെ.സലീം ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി രതീഷ്, ജിബിൻ എബ്രഹാം വർഗീസ്, സജി താഴെ മണ്ണിൽ, ഉദയഭാനു, ജിനുരാജ്, മിനി രാജേന്ദ്രൻ, ജോളി രാജു, റെജി കൂട്ടുമ്മേൽ തുടങ്ങിയവർ നേതൃത്വം നൽകി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...