കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമെന്ന് കെ. സുരേന്ദ്രൻ ; വിഷുക്കൈനീട്ട വിവാ​ദത്തിൽ സുരേഷ് ​ഗോപിക്ക് പിന്തുണ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വിഷുക്കൈനീട്ട വിവാ​ദത്തിൽ സുരേഷ് ​ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രം​ഗത്ത്. വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. വിഷുകൈനീട്ട വിവാദം ഉയര്‍ത്തിക്കാട്ടി ബിജെപിക്കും സുരേഷ് ഗോപി എംപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം രം​ഗത്തെത്തിയിരുന്നു.

ചില രാഷ്ട്രീയ കക്ഷികള്‍ ആരാധനാലയങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് വിഷുക്കൈനീട്ടം പരിപാടി. ബിജെപിയുടെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നതെന്നും എ വിജയരാഘവന്‍ ആഞ്ഞടിച്ചു.

ഇതിനിടെ കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപി എംപി വിശദീകരണവുമായി രംഗത്തെത്തി. വണങ്ങുക എന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും കുട്ടികള്‍ക്കും സുരേഷ് ഗോപി വിഷുകൈനീട്ടം നല്‍കിയത് വിവാദമായിരുന്നു. കുട്ടികള്‍ വാഹനത്തിലിരുന്ന് കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിക്കുന്ന വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്.

സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയതും ചര്‍ച്ചയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം വാങ്ങരുതെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറിക്കി. വിഷുദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ്‌ഗോപി എംപി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...