Tuesday, February 4, 2025 8:02 am

പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. തൻ്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ പ്രഖ്യാപിച്ച ബജറ്റ് മധ്യവർഗ്ഗത്തിന്റെ യാതനകളെ പരിഗണിച്ചുള്ളതാണ്.

തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബജറ്റ് എന്ന പറയുന്നത് കുത്തിത്തിരിപ്പുകളാണ്. കേരളത്തിൽ ടൂറിസം വികസനത്തിന് ഈ വർഷവും പണം വകയിരുത്തിയിട്ടുണ്ട്. പാർലമെന്റിൽ ആയാലും അസത്യപ്രചരണം എന്നത് വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ചിലർക്ക്. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാംസിൽ വയനാട് വന്നിട്ടുണ്ട്. അതുവഴി വയനാടിന് വലിയ ഉന്നമനം ഉണ്ടായിരിക്കും. എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴയ്ക്കായി വാദിക്കുന്ന ആളാണ് ഞാൻ. സർക്കാർ പക്ഷേ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ്. തന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കും. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആറ് പേർ കൂടി പോലീസ് കസ്റ്റഡിയിൽ

0
മൂലമറ്റം : ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ...

എഐ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ കരട് രാഷ്ട്രീയ പ്രമേയം

0
തി​രു​വ​ന​ന്ത​പു​രം : ജനതാല്‍പര്യം മുന്‍നിര്‍ത്തി എ.ഐയെ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഐഎം പോളിറ്റ്...

ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ

0
തി​രു​വ​ന​ന്ത​പു​രം : സംസ്ഥാന സർക്കാരിൻ്റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്...

വിസ നിയമലംഘനം ; യു.എ.ഇയിൽ 6000 പേർ അറസ്റ്റിൽ

0
ദുബൈ : ഡിസംബർ 31ന്​ രാജ്യത്ത്​ പൊതുമാപ്പ്​ കാലാവധി അവസാനിച്ച ശേഷം...