Saturday, May 10, 2025 10:50 pm

സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്‍റില്‍ കണ്ടത് ; കെ എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്‍റില്‍ കണ്ടതെന്നും എന്ത് രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്ന് മനസിലാകുന്നില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരളവും തമിഴ്‌നാടും ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്‌ ഡിഎംകെ അംഗം കനിമൊഴി ലോക്‌സഭയിൽ സംസാരിച്ചതിനിടെ സുരേഷ്ഗോപിയുടെ ആംഗ്യം ചർച്ചയായിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി. നടപടി അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിൻ്റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല.

സ്ഥലം ഏറ്റെടുക്കുന്നതിലെ താമസം മാത്രമേ ഉള്ളൂ. പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു. തമിഴ്‌നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന്‌ കനിമൊഴി പറഞ്ഞപ്പോഴാണ്‌ തൃശൂർ എംപികൂടിയായ സുരേഷ്‌ ഗോപി ചിരിച്ചുകൊണ്ട് കൈമലർത്തിക്കാട്ടിയത്‌. നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. എല്ലാ മേഖലകളിലും ഉയർച്ച നേടിയെന്ന കാരണത്താലും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനാലും നല്ല കാര്യങ്ങൾ ചെയ്യുന്നതിനാലും തമിഴ്‌നാട് തുടർച്ചയായി കേന്ദ്രത്തിൽ നിന്ന് അവഗണന നേരിടുകയാണ്. ഞങ്ങളെ പോലെ അയൽ സംസ്ഥാനമായ കേരളവും അവഗണന നേരിടുന്നുണ്ട് എന്നാണ് കനിമൊഴി ലോക്സഭയിൽ പറഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

0
ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ്...

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി റെയിൽവേ പോലീസ്

0
ദില്ലി : അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പോലീസ്. സംഘർഷ സാധ്യത...

ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു

0
മാന്നാർ: ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു. ആർക്കും...

കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി

0
ഖത്തർ : കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി....