ഇരുമുടിക്കെട്ടുമായി ശബരിമലയിൽ അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ഇരുമുടിക്കെട്ടുമായി ശബരിമലയിൽ അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം മലകയറാന്‍ രണ്ടര മണിക്കൂര്‍ എടുത്തു അത് അപേക്ഷിച്ച് ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. കൂടുതൽ ഒന്നും പറയുന്നില്ല. സങ്കടമോചകനല്ലേ അയ്യപ്പ സ്വാമി. എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ ചാണ്ടി ഉമ്മൻ പറഞ്ഞു. ശബരിമലയിലെ സൗകര്യങ്ങളേപ്പറ്റിയുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അത് ഭക്തരാണ് പറയേണ്ടതെന്നും അവർ അതിന് ഉത്തരം നൽകട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം – തീവ്രത 7.2, 7.5 : ഇതുവരെ 235...

0
ലാ ഗ്വെയ്‌റ (വെനസ്വേല): വെനസ്വേലയെ ദുരിതത്തിലാക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം...

ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

0
ഓമല്ലൂര്‍: അന്തര്‍ദേശീയ യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ സ്കൗട്ട്, ഗൈഡ്,...