ദുരിത രക്ഷാ പ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദുരിത രക്ഷാ പ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പണം നൽകാൻ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്രസർക്കാരിന്റെ നടപടി നീതീകരിക്കാൻ ആകാത്തതെന്നും കെ.രാജൻ പറഞ്ഞു. വെള്ളിയാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം സഹായത്തിന്റെ പണം ആവശ്യപ്പെട്ട വിവരം അറിയിക്കാനാണ് തീരുമാനം. വകുപ്പുകൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ഇപ്പോഴത്തെ നടപടി എന്നതാണ് ചിലരുടെ വാദം. അങ്ങനെ ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണെങ്കിൽ അത് നടത്താൻ പറ്റിയിടണം ഡൽഹിയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധ നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എൽ 3 വിഭാഗത്തിൽ ചൂരൽമല ദുരന്തത്തെ പിടുത്തം എന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു ചെയ്യാത്തതിനാൽ കേരളത്തിന് പല കോണുകളിൽ നിന്ന് ലഭിക്കേണ്ട സഹായം പോലും ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വയനാട് വീട് നിർമ്മിച്ചു നൽകാം എന്ന് അറിയിച്ചവരുടെ യോഗം ഈ മാസം ചേരുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് വീട് നിർമ്മാണം സംബന്ധിച്ച കാര്യം ചർച്ച ചെയ്യും. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാൻ വൈകിയതാണ് വീട് നിർമ്മിക്കുന്നതിൽ തീരുമാനം വൈകാൻ ഇടയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...