കൊല്ലം–പുനലൂർ റൂട്ടുകളിലെ മുഴുവൻ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊല്ലം–എറണാകുളം, കൊല്ലം–പുനലൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന മുഴുവൻ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുമെന്നും ഇതു സംബന്ധിച്ച് തീരുമാനമായതായും കൊടിക്കുന്നിൽ സുരേഷ് എംപി. 2026 മാർച്ച് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഈ റൂട്ടുകളിൽ ദിവസേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഓഫീസ് ജീവനക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ തിരക്ക് മൂലം ദീർഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയിൽവേ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നു. തുടർച്ചയായ ആ ഇടപെടലുകളുടെ ഫലമായാണ് ഇപ്പോഴത്തെ തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച കൊല്ലം എറണാകുളം റൂട്ടിലെ രണ്ട് മെമു സർവീസുകൾ എംപിയുടെ ഇടപെടലിനെ തുടർന്ന് 12 കോച്ചുകളാക്കി ഉയർത്തിയിരുന്നു. ശേഷിക്കുന്ന സർവീസുകളും സമാനമായ രീതിയിൽ ഉയർത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതിനെ തുടർന്നാണ് ഇപ്പോൾ മുഴുവൻ ബന്ധപ്പെട്ട ട്രെയിനുകളും 12 കോച്ചുകളായി വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. കോച്ചുകളുടെ വർധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി തുടർന്നും ശക്തമായ ഇടപെടൽ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...