കോന്നി സെൻട്രൽ ജംഗ്ഷനിലെ നിരീക്ഷണ ക്യാമറകൾ പ്രവര്‍ത്തനരഹിതമായിട്ട് നാളുകള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : സെൻട്രൽ ജംഗ്ഷനിലെ നിരീക്ഷണ ക്യാമറകൾ നിശ്ചലമായിട്ട് നാളുകള്‍ ഏറേയായി. സെൻട്രൽ ജംഗ്ഷനിൽ ആനക്കൂട് റോഡിലേക്ക് തിരിയുന്ന ഭാഗത്ത് രണ്ട് വർഷം മുമ്പ് സ്ഥാപിച്ച പോലീസിന്‍റെ നിരീക്ഷണ ക്യാമറകളാണ് മാസങ്ങളായി പ്രവർത്തനരഹിതമായത്. നാല് റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന സംഭവങ്ങൾ സ്റ്റേഷനിലെ മോനിട്ടറിലൂടെ നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കാൻ സഹായകരമായിരുന്നു ഈ ക്യാമറകൾ. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളാണ് തുടർച്ചയായ കടകളിലെ മോഷണങ്ങൾക്കും, അതിക്രമത്തിനും തടയിടാൻ പോലീസിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു നൽകിയത്.

ഇതിനിടെ പല തവണ ക്യാമറകൾ കേടാകുകയും സംഘടനകൾ നന്നാക്കി നൽകുകയും ചെയ്തിരുന്നു. ഇത് തുടർക്കഥയായതിനെ തുടർന്ന് അവരും കൈ ഒഴിഞ്ഞതോടെ ക്യാമറകൾ നോക്കുകുത്തികളാകുകയായിരുന്നു. ട്രാഫിക് ലംഘനവും, രാത്രി കാലങ്ങളിൽ സമൂഹ വിരുദ്ധശല്യവും വർദ്ധിച്ചിട്ടുണ്ട്. ഹെൽമറ്റ് ഇല്ലാതെയും, അമിത വേഗതയിലും പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം ഇരുചക്രവാഹനത്തിൽ പായുന്നത് പതിവാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...