അതിജീവനത്തിനു പിന്തുണയുമായി സമഗ്ര ശിക്ഷ കേരളം മാനസിക ; സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിന്റെ അടച്ചുപൂട്ടലിനു ശേഷം വിദ്യാലയങ്ങളിലെത്തിയ കുട്ടികള്‍ക്കു മാനസിക പിന്തുണയുമായി അതിജീവനം. സമഗ്ര ശിക്ഷ കേരളം യൂണിസെഫുമായി സഹകരിച്ചാണ് ജില്ലയിലെ സ്‌കൂളുകളില്‍ അതിജീവനം എന്ന പേരില്‍ മാനസിക സാമൂഹിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നത്. കോവിഡ് മുന്‍കരുതലുകള്‍ കുട്ടികളില്‍ ഉറപ്പിക്കുന്നതിനും അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അതിജീവനം ലക്ഷ്യമിടുന്നു. സ്‌കൂളുകളോടൊപ്പം പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, ഊരു വിദ്യാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും അതിജീവനം പരിപാടി സംഘടിപ്പിക്കും.

ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പരിപാടിയുടെ ഭാഗമാകും. സ്‌കൂള്‍ കൗണ്‍സിലര്‍മാരും ഹയര്‍ സെക്കന്‍ഡറി സൗഹൃദ കോ – ഓര്‍ഡിനേറ്റര്‍മാരും അടങ്ങുന്ന അധ്യാപകര്‍ പദ്ധതിക്കു നേതൃത്വം നല്‍കും. റിസോഴ്സ് അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലനം ഇന്ന് (26) മാരാമണ്‍ മര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ നടക്കും. പരിശീലന പരിപാടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...