ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാംസ്ഥാനം സൂര്യനന്ദയ്ക്ക് ; വിജയത്തിന് പിന്നില്‍ സ്പെഷ്യൽ ബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ വിനോദ്

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : ആറ്റൂരിൽ നടന്ന സി.ബി.എസ്.ഇ. ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാംസ്ഥാനം ലഭിച്ചത് പോട്ടോർ ഭാരതീയ വിദ്യാഭവനിലെ സൂര്യനന്ദയ്ക്ക്. വിജയത്തിന്പിന്നില്‍  സൂര്യനന്ദ നന്ദിപറയുന്നത് സ്പെഷ്യൽ ബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ വിനോദ് മുളങ്കുന്നത്തുകാവിനോടാണ്.

മോണോ ആക്ട് മത്സരത്തിൽ പങ്കെടുക്കണമെന്നത് സൂര്യനന്ദയ്ക്ക് മാത്രമല്ല അമ്മ സരിതയ്ക്കും വലിയ മോഹമായിരുന്നു. അച്ഛന്‍റെ മരണശേഷം സൂര്യനന്ദയുടെയും അനുജന്റെയും പഠനമുൾപ്പെടെ എല്ലാ കാര്യങ്ങളും അമ്മയുടെ ചുമലിലാണ്. അതിനിടെ മത്സരത്തിനുള്ള ചെലവുകൾകൂടി താങ്ങാൻ ഇവർക്കാകുമായിരുന്നില്ല. ഇതിനിടെ നാടകപ്രവർത്തകൻകൂടിയായ വിനോദ് കുട്ടിയെ സൗജന്യമായി മോണോ ആക്ട് പഠിപ്പിക്കാൻ മുന്നോട്ടുവന്നു. ഔദ്യോഗിക തിരക്കുകൾക്കിടെയായിരുന്നു ഇത്. നരബലിയുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു സൂര്യനന്ദയെ പഠിപ്പിച്ചത്.

രചനയും സംവിധാനവും നിർവഹിച്ച് സൂര്യനന്ദയെ ഒരുക്കിയ വിനോദ് സുഹൃത്ത് സന്തോഷ് വീരത്തിന്റെ സഹായത്തോടെ രണ്ട് ഗാനങ്ങൾകൂടി പരിശീലിപ്പിച്ചാണ് കലോത്സവവേദിയിലെത്തിച്ചത്. മോഹം സഫലമാക്കിയതോടൊപ്പം ഒന്നാംസമ്മാനത്തിന്‌ അർഹയാക്കിയതിലുമുള്ള ആഹ്ലാദവുമായി നന്ദിപറയാനെത്തിയ സൂര്യനന്ദയെ മധുരം നൽകി വിനോദ് സ്വീകരിച്ചു. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലും വിനോദിന്റെ ശിഷ്യർ നാടകത്തിൽ ഒട്ടേറെത്തവണ കിരീടം നേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...