നിർമ്മാണ തൊഴിലാളികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം : അഡ്വ.റ്റി. ശരത് ചന്ദ്രപ്രസാദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിർമ്മാണ തൊഴിലാളികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.റ്റി. ശരത്ചന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻ്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിമാസം 100 രൂപ വീതം പെൻഷൻ വർദ്ധിപ്പിക്കും എന്ന് പറഞ്ഞുകൊണ്ട് അധികാരത്തിൽ വന്ന എൽ ഡി ഫ് ഗവൺമെൻറ് തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ല. തൊഴിലാളികൾക്ക് പെൻഷനും മറ്റാനുകൂല്യങ്ങളുമായി നൽകേണ്ട ഫണ്ടിൽ നിന്നും സർക്കാർ കടമെടുത്ത കോടിക്കണക്കിന് രൂപ തിരിച്ചു നൽകി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ശരത് ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ ഭരണകാലത്ത് പെൻഷന് അപേക്ഷിച്ചാൽ മൂന്നുമാസത്തിനകം പെൻഷൻ ലഭിക്കുമായിരുന്നു എന്നാൽ ഇന്ന് അപേക്ഷ നൽകി പതിനെട്ട് മാസം കഴിഞ്ഞാൽ പോലും പെൻഷൻ ലഭിക്കുന്നില്ല. അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ അഡ്വ. ഇ നാരായണൻ നായർ, കെ വി ലോറൻസ്, വാമനപുരം സാബു , ടി പി പ്രസാദ് , ഭുവനേന്ദ്രൻ നായർ, പത്മാലയം മിനിലാൽ, ജോസഫ് വയനാട്, ദേവദാസ് ആലപ്പുഴ, ധർമ്മരാജ് കോഴിക്കോട്, എം കെ ബാബു പാലക്കാട്, നഹാസ് പത്തനംതിട്ട, ഒ ബി രാജേഷ് കൊല്ലം,ജിതിൻ പോൾ ജെ ബ്രദേഴ്സ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....