മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ ഹൗസ് കീപ്പിംഗ് മാനേജർ സാമുവൽ മിറാൻഡ കസ്റ്റഡിയിൽ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് സാമുവലിനെ കസ്റ്റഡിയിൽ എടുത്തത്. ലഹരി മരുന്ന് ഇടപാടുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സാമുവലിന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമുവലിനെ കസ്റ്റഡിയിൽ എടുത്തത്.
സുശാന്തിന്റെ ഹൗസ് കീപ്പിംഗ് മാനേജറായി സാമുവലിനെ നിയമിച്ചത് നടിയും മോഡലും സുശാന്തിന്റെ മുൻ കാമുകിയുമായ റിയാ ചക്രവർത്തിയാണ്. സുശാന്തിന്റെ പണം തട്ടിയെടുക്കാനും മയക്കു മരുന്ന് എത്തിച്ച് നൽകാനും സാമുവൽ റിയയെ സഹായിച്ചിരുന്നുവെന്ന് സുശാന്തിന്റെ വീട്ടുകാർ ആരോപിച്ചിരുന്നു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് റിയാ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക് ബ്യൂറോ വിശദമായ അന്വേഷണമാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് റിയയുടെ സുഹൃത്തുകൂടിയായ സാമുവൽ മിറാൻഡയുടെ വീട്ടിൽ റെയ്ഡ് നടന്നതും ഇയാളെ കസ്റ്റഡിയിൽ എടുത്തതും.