ഡല്‍ഹി : അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ രാഷ്‌ട്രീയത്തിലേയ്‌ക്ക് . സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജിനെ ഡല്‍ഹി ബി ജെ പിയുടെ ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി നിയമിച്ചു. നിലവില്‍ സുപ്രീം കോടതിയില്‍ അഭിഭാഷകയാണ് ബന്‍സുരി സ്വരാജ്.ഡല്‍ഹി ബി ജെ പി അധ്യക്ഷനായി വീരേന്ദ്ര സച്ച്ദേവ തെരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ ആദ്യ നിയമനം തന്നെ ബന്‍സുരി സ്വരാജിനെ ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറാക്കിയതാണ് .ബന്‍സുരി സ്വരാജിന്റെ നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അവര്‍ ബി ജെ പിയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വീരേന്ദ്ര സച്ച്ദേവ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിവും പ്രാപ്തിയുമുള്ള അഭിഭാഷകയാണ് ബന്‍സുരി സ്വരാജ് , നേരത്തെയും നിയമപരമായ കാര്യങ്ങളില്‍ ബി ജെ പിയെ ബന്‍സുരി സ്വരാജ് സഹായിച്ചിരുന്നു എന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. അതേസമയം പാര്‍ട്ടിയെ കൂടുതല്‍ സജീവമായി സേവിക്കാന്‍ എനിക്ക് ഔദ്യോഗികമായി അവസരം ലഭിച്ചിരിക്കുകയാണ് എന്ന് ബന്‍സുരി സ്വരാജ് പറഞ്ഞു. ഭാരതീയ ലീഗൽ സെല്ലിന്റെ സംസ്ഥാന കോ-കൺവീനറായി പാർട്ടിയെ സേവിക്കാൻ അവസരം നൽകിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, അമിത് ഷാ ജി, ജെ പി നദ്ദ ജി, ബി എൽ സന്തോഷ് ജി എന്നിവർക്ക് നന്ദി അറിയിക്കുന്നതായും ബൻസുരി ട്വീറ്റ് ചെയ്തു.35 കാരിയായ ബന്‍സുരി സ്വരാജ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തന്റെ ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. സുഷമ സ്വരാജിന്റെ ഏക മകളാണ് ബന്‍സുരി സ്വരാജ്