സുഷമ സ്വരാജിന്റെ മകൾ രാഷ്‌ട്രീയത്തിലേയ്‌ക്ക് : ബിജെപി ലീഗൽ സെല്ലിന്റെ കോ-കൺവീനറായി ബൻസുരി സ്വരാജ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ രാഷ്‌ട്രീയത്തിലേയ്‌ക്ക് . സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജിനെ ഡല്‍ഹി ബി ജെ പിയുടെ ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി നിയമിച്ചു. നിലവില്‍ സുപ്രീം കോടതിയില്‍ അഭിഭാഷകയാണ് ബന്‍സുരി സ്വരാജ്.ഡല്‍ഹി ബി ജെ പി അധ്യക്ഷനായി വീരേന്ദ്ര സച്ച്ദേവ തെരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെ നടത്തിയ ആദ്യ നിയമനം തന്നെ ബന്‍സുരി സ്വരാജിനെ ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറാക്കിയതാണ് .ബന്‍സുരി സ്വരാജിന്റെ നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അവര്‍ ബി ജെ പിയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വീരേന്ദ്ര സച്ച്ദേവ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിവും പ്രാപ്തിയുമുള്ള അഭിഭാഷകയാണ് ബന്‍സുരി സ്വരാജ് , നേരത്തെയും നിയമപരമായ കാര്യങ്ങളില്‍ ബി ജെ പിയെ ബന്‍സുരി സ്വരാജ് സഹായിച്ചിരുന്നു എന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. അതേസമയം പാര്‍ട്ടിയെ കൂടുതല്‍ സജീവമായി സേവിക്കാന്‍ എനിക്ക് ഔദ്യോഗികമായി അവസരം ലഭിച്ചിരിക്കുകയാണ് എന്ന് ബന്‍സുരി സ്വരാജ് പറഞ്ഞു. ഭാരതീയ ലീഗൽ സെല്ലിന്റെ സംസ്ഥാന കോ-കൺവീനറായി പാർട്ടിയെ സേവിക്കാൻ അവസരം നൽകിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, അമിത് ഷാ ജി, ജെ പി നദ്ദ ജി, ബി എൽ സന്തോഷ് ജി എന്നിവർക്ക് നന്ദി അറിയിക്കുന്നതായും ബൻസുരി ട്വീറ്റ് ചെയ്തു.35 കാരിയായ ബന്‍സുരി സ്വരാജ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തന്റെ ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. സുഷമ സ്വരാജിന്റെ ഏക മകളാണ് ബന്‍സുരി സ്വരാജ്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡി.എം.കെ വിട്ട് വിജയിന്റെ ടി.വി.കെയിലേക്ക് ഒ. പനീർശെൽവം ; എംഎൽഎ സ്ഥാനമൊഴിയും

0
ചെന്നൈ : മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒ. പനീർശെൽവം ഡിഎംകെ വിട്ട്...

വീണ്ടും സംഘർഷ ഭീതി ; ജോർദാനിലെ യു.എസ് താവളം ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം

0
കയ്‌റോ : ഇറാനും യു.എസും അന്യോന്യം ആക്രമണം അവസാനിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി...

പി.എഫ്. പെൻഷൻ : 2014-ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ നിഷേധിക്കാനാവില്ല ; ഇ.പി.എഫ്.ഒ. വാദം...

0
കൊച്ചി : 2014 സെപ്റ്റംബർ ഒന്നിനുമുൻപ്‌ വിരമിച്ച, യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; വയനാട്ടിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്,...