ഗുരുവായൂർ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഗുരുവായൂർ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ. പൂ കച്ചവടം നടത്തുന്ന സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുകയും തട്ടിലും പരിസരത്തുമായി മനുഷ്യ വിസർജ്യമടക്കം വിതറിയതിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് 66 കാരൻ ക്രൂരമായ ആക്രമണത്തിനിരയായത്. മീശ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ചന്ദ്രൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടിൽ രാജേന്ദ്രൻ എന്നയാളുടെ കൈ ഒടിഞ്ഞിരുന്നു.

ഇരുമ്പ് പൈപ്പിനാണ് ചന്ദ്രൻ രാജേന്ദ്രനെ ആക്രമിച്ചത്. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശിയും കുറേകാലമായി ഗുരുവായൂർ ക്ഷേത്രപരിസരത്ത് തമ്പടിക്കുകയും ചെയ്ത വ്യക്തിയാണ് ചന്ദ്രൻ. രാജേന്ദ്രൻ ഗുരുവായൂർ വടക്കേ നടയിലെ മാഞ്ചിറ ജംഗ്ഷനിൽ കച്ചവടം നടത്തുന്ന പൂ തട്ടിനടുത്തേക്ക് വന്ന പ്രതി മലമൂത്ര വിസർജനം നടത്തുകയും ഒരു കവറിൽ മലവും മറ്റ് മാലിന്യങ്ങളും കൊണ്ടുവന്ന് തട്ടിലും പരിസരത്തും വാരിയിടുകയും തട്ട് തല്ലിത്തകർത്ത് 10,000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...