സ‍ർപ്പക്കാവ് അടിച്ച് തകർത്തു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര പള്ളിക്കലിൽ സർപ്പക്കാവിൽ ആക്രമണം നടത്തിയ പ്രതി പിടിയിൽ. പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച ബിജെപി സ്ഥാനാർത്ഥിയുടെ ഭർത്താവാണ് പ്രതി. ഡിസംബർ 21ന് രാത്രിയായിരുന്നു പള്ളിക്കലിലെ സർപ്പക്കാവിൽ ആക്രമണം നടന്നത്. അക്രമി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിയുകയും ചെയ്തു. കൂടാതെ കാവിന് മുന്നിലുള്ള ദേവിക്ഷേത്രത്തിലെ കൽവിളക്കുകൾ തകർത്തു. ഓഫീസിലെ കസേരകളും മേശയും നശിപ്പിപ്പിച്ചു. കൊട്ടാരക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം പ്രതിയെ കുറിച്ച് യാതൊരു സൂചനയും കിട്ടിയില്ല. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ചുള്ള ഏകദേശ വിവരം ലഭിച്ചത്. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ സ്വദേശി രഘുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...