Sunday, February 2, 2025 11:46 am

എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് ഒടുവിൽ പോലീസിന്‍റെ പിടിയിൽ. കർണാടക സ്വദേശി നാഗരാജ് ആണ് കോഴിക്കോട് ടൗൺ പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്‍റെ ഫോണും എടിഎം കാർഡും തട്ടിയെടുത്താണ് പ്രതി ഒന്നര ലക്ഷം രൂപ കവർന്നത്. കഴി‍ഞ്ഞ മാസം 26നായിരുന്നു മോഷണം നടന്നത്.

ബഷീറിന്‍റെ മൊബൈലും എ ടി എം കാർഡും കവർന്ന നാഗരാജ്, വിദഗ്ധമായി എടിഎം പിൻ നമ്പർ മാറ്റുകയായിരുന്നു. തുടർന്ന് പലപ്പോഴായി എടിഎം ഉപയോഗിച്ച് അക്കൌണ്ടിൽ നിന്നും പണം പിൻവലിച്ചു. പണം വിൻവലിച്ചതിന് പുറമേ, എ ടി എം കാർഡുപയോഗിച്ച് സ്വർണാഭരണവും ഓൺലൈനിലൂടെ മൊബൈൽ ഫോണും വാങ്ങി. ഓർഡർ ചെയ്ത പുതിയ ഫോൺ കൈപ്പറ്റിയതോടെ ഇയാൾ നാടുവിടുകയായിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വരാതിരിക്കാനായി പ്രതി ബഷീറിന്‍റെ സിംകാർഡ് കസ്റ്റമർ കെയറിലേക്ക് കോള്‍ ഡൈവേർട്ട് ചെയ്തും വെച്ചതായി പോലീസ് കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്ക് അഭ്യാസം നടത്തിയവരെ രക്ഷിക്കാൻ കാർ വെട്ടിച്ചു ; 5 പേർ മരിച്ചു

0
മുസഫർപൂർ : റോഡ‍ിൽ ബൈക്കുകളുമായി അഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുവാക്കളെ രക്ഷിക്കാനായി...

ഞാലിയിൽ ഭഗവതീക്ഷേത്രത്തിൽ നൂറ്റൊന്നുകലം വഴിപാട് ഇന്ന്

0
കവിയൂർ : ഞാലിയിൽ ഭഗവതീക്ഷേത്രത്തിൽ എട്ടാം ഉത്സവദിനമായ ഇന്ന് നൂറ്റൊന്നുകലം...

കോട്ടാങ്ങൽ പടയണി ; ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ പള്ളിപാനയും അടവിയും

0
കോട്ടാങ്ങല്‍ : ഇന്നലെ കുളത്തൂർ കരയുടെ അടവി,...

ദേവസ്വം ബോർഡിൽ ജോലി വാഗ്താനം ചെയ്‌ത് സാമ്പത്തിക തട്ടിപ്പ് ; ശ്രീതുവിനെതിരെ കേസെടുത്തു

0
ബാലരാമപുരം : ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ കേസെടുത്തു....