പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ ലഹരി ; കടന്നുകളയാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎ പിടികൂടി. കസബ സ്റ്റേഷന്‍ പരിധിയിലെ ലുലു മാളിന് സമീപമുളള സുസുകി സ്‌കൂട്ടര്‍ സര്‍വീസ് സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരി പിടികൂടിയത്. സംഭവത്തില്‍ നല്ലളം സ്വദേശി കിളിച്ചേരിപറമ്പില്‍ ടി കെ ഹൗസില്‍ സാജിദ് ജമാല്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനാല്‍ സ്ഥാപനം തുറക്കാനാകുന്നില്ലെന്ന് ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസെത്തി കാറിന്റെ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടമസ്ഥര്‍ വന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന് സുസുകിയിലെ ജീവനക്കാരോട് നിര്‍ദേശിച്ച് പോലീസ് പോയി. ഉച്ചയോടെ കാര്‍ എടുക്കാന്‍ വന്നയാളോട് സ്ഥാപനത്തിലെ ജീവനക്കാർ സ്‌റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറാകാതെ കാറെടുത്ത് മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു.

ഇക്കാര്യം സ്ഥാപനത്തിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. ഇതോടെ കണ്‍ട്രോള്‍ റൂം പോലീസ് വാഹനം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍പ്രതിയുടെ ബാഗില്‍ നിന്ന് 38.920 ഗ്രാം എംഡിഎംഎ, 1,39,000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ പേരില്‍ നിലവില്‍ മെഡിക്കല്‍ കോളേജ്, പന്തീരാങ്കാവ്, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...