അമ്പലമേട്: കമ്പനി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കരിമുകൾ, അമൃതകുടീരം കോളനിയിൽ അഖിൽ ഗണേഷാണ് (25) പിടിയിലായത്. അമ്പലമേട് ചാലിക്കര ഭാഗത്താണ് സംഭവം. ബാഗുകൾ, വസ്ത്രങ്ങൾ, ഐ.ഡി കാർഡ്, 5,000രൂപ എന്നിവയുൾപ്പെടെ 10,000 രൂപ മൂല്യം വരുന്ന സാധനസാമഗ്രികൾ ആണ് കവർച്ച ചെയ്തത്. ഗണേഷ് നിരവധി മോഷണക്കേസുകളിലും, ലഹരിമരുന്ന് കേസുകളിലും പ്രതിയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രതി ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്. എസ്.എച്ച്.ഒ ലാൽ സി. ബേബി, എസ്.ഐ പി.പി. റെജി, അസി. സബ് ഇൻസ്പെക്ടർ പി.ജെ. അജയ് കുമാർ, എസ്.സി.പി.ഒ മാരായ സുഫൽ ജോൺ, സുധീഷ്, സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























