ബംഗളൂരു: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. ബെംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാവിലെ പത്തുമണിക്ക് ജെപി ഏഴാം നഗര്‍ഘട്ടത്തില്‍ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡില്‍ സമാപിച്ചു. ബംഗളൂരൂ സൗത്ത്, സെന്‍ട്രല്‍ എംപിമാരായ തേജസ്വി സൂര്യ, പി സി മോഹന്‍ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്നു.
ഇന്നും നാളെയുമായി നടത്തുന്ന തിരഞ്ഞെടുപ്പ് റാലികളിലൂടെ പരമാവധി പിന്തുണ നേടാനാണ് ബിജെപി ശ്രമിക്കുന്നത്. 13 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ്‌ഷോയാണ് പ്രധാനമന്ത്രി നടത്തുക. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോ എട്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിരവധി പേരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നഗരത്തില്‍ എത്തിയിരിക്കുന്നത്.’നമ്മ ബെംഗളൂരു, നമ്മ ഹെമ്മേ’ (നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം) എന്നാണ് ബിജെപി ഈ മെഗാ റോഡ്ഷോയ്ക്ക് പേരിട്ടിരിക്കുന്നത്.





























