Saturday, May 25, 2024 8:44 am

ഈജിപ്തിൽ കൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുവൈത്തിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ഈജിപ്തിൽ കൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുവൈത്തിൽ അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്. ഈജിപ്ഷ്യൻ, കുവൈത്തി സുരക്ഷാ അധികൃതരുടെ സംയുക്ത ശ്രമത്തിലാണ് ഇയാള്‍ പിടിയിലായത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈജിപ്തിൽ ക്രൂരമായ കൊലപാതകം നടന്നത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും ശരീരത്തിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു. കുവൈത്തിൽ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യൻ യുവാവിന്‍റെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് ഒരു പ്രതിയെ പിടികൂടിയതോടെ ഈജിപ്ഷ്യൻ സുരക്ഷാ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന് പുറമേ ഇതിന്‍റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചില വെബ്‌സൈറ്റുകൾക്ക് വൻ തുകയ്ക്ക് വീഡിയോ വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യൻ നൽകിയ നിർദ്ദേശപ്രകാരമാണ് കൊലപാതകത്തിന്‍റെ വീഡിയോയും എടുത്തത്. കുവൈത്തി സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തുകയും ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എല്ലാ ജോലികളെയും ഇല്ലാതാക്കും ; ജോലികള്‍ ഹോബികളാകുമെന്ന് ഇലോണ്‍ മസ്ക്

0
ന്യൂയോര്‍ക്ക്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ടെസ്‌ല സി.ഇ.ഒ...

അ​ത്താ​ഴം വി​ള​മ്പി ന​ൽ​കി​യി​ല്ല ; മ​ക​ൻ അ​മ്മ​യെ കൊന്ന് മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കി

0
ഭോ​പ്പാ​ൽ: അ​ത്താ​ഴം വി​ള​മ്പി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മ​ര​ത്തി​ൽ...

ഓരോ വോട്ടും പ്രധാനമാണ് ; നിങ്ങളുടേതും എണ്ണപ്പെടും ; വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര...

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും ; കെഎസ്ഇബിയുടെ പേരിൽ വ്യാജ നിയമന...

0
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്...