വെള്ളറട ആനപ്പാറയിൽ ബൈക്ക് ഷോറും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളറട ആനപ്പാറയിൽ ബൈക്ക് ഷോറും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളറടയിൽ രണ്ടുമാസം മുമ്പാണ് സംഭവം. ആനപ്പാറ സ്വദേശിയായ ഷോറൂം ഉടമയായ സണ്ണിയെ സാമ്പത്തിക ഇടപാടിന്റെ വൈരാഗ്യത്തിലാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിൽ കള്ളിക്കാട് നരകത്തിൻ കുഴി സ്വദേശിയായ മിഥുനെയാണ് (24) വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട ആനപ്പാറയിൽ സണ്ണി എന്ന യുവാവ് പഴയ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ബൈക്ക് ഷോറൂം നടത്തിവന്നിരുന്നു. കൊവിഡ് സമയത്ത് മിഥുൻ ഷോറൂമിലെത്തി ബൈക്ക് വാങ്ങുന്നതിനായി കുറച്ചു തുക നൽകി. ബാക്കി തുകയുമായി ഉടനെ എത്താമെന്ന് പറഞ്ഞ് മടങ്ങിപ്പോയിരുന്നു.

മാസങ്ങൾക്ക് ശേഷം സണ്ണി ബൈക്ക് ഷോറൂം അടച്ചുപൂട്ടി. എന്നാൽ ബൈക്ക് വാങ്ങാനായി മിഥുൻ എത്തിയപ്പോഴാണ് ഷോറൂം നിർത്തലാക്കിയ വിവരമറിഞ്ഞത്. തുട‍ർന്ന് സണ്ണിയുമായി ബന്ധപ്പെട്ടപ്പോൾ പകരം മറ്റൊരു ബൈക്ക് നൽകുകയായിരുന്നു. എന്നാൽ മിഥുന് ബാക്കി പണം കൊടുക്കാനുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തി പണം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലായെന്ന കാരണത്താലാണ് ഉടമയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം മിഥുൻ ഇടുക്കി, വയനാട്, കൊല്ലം എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയെന്നറിഞ്ഞ് വെള്ളറട പോലീസ് സ്ഥലത്തെത്തിയപ്പോൾ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വെള്ളറട എസ്.ഐ റസൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിഥുനെ പിടികൂടിയത് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...