ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ. പാലമേൽ സ്വദേശി ത്രിജിത്ത് ആണ് അറസ്റ്റിലായിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രികടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ജൂലൈ 30 ന് പുലർച്ചെയാണ് തൊടിയൂർ അമ്പിരേത്ത് ദുർഗാദേവി ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്ര തിടപ്പള്ളിയിൽ പൂട്ടി സൂക്ഷിച്ചിരുന്ന അഞ്ച് ഓട്ടുരുളികളും ആറ് നിലവിളക്കുകളും 12,000 രൂപയും മോഷ്ടിച്ചു. ക്ഷേത്ര ഭാരവാഹികൾ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം

നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ പ്രതി വിൽക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്‍റെറെ അടിസ്ഥാനത്തിൽ ആക്രി കടകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ശൂരനാടുള്ള ആക്രികടയിൽ ഓട്ടുപാത്രങ്ങൾ പ്രതി വിറ്റെന്ന് പോലീസ് കണ്ടെത്തി. കട ഉടമയിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ത്രിജിത്തിലേക്ക് എത്തിച്ചത്. ഒടുവിൽ രഹസ്യ നീക്കത്തിലൂടെയാണ് ത്രിജിത്തിനെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ത്രിജിത്ത് കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...