പണം മോഷ്ടിച്ചെന്ന് സംശയം ; 19കാരനായ സുഹൃത്തിന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച് 23കാരൻ – അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പണം മോഷ്ടിച്ചുവെന്ന് സംശയത്തിന് പിന്നാലെ തിരുവനന്തപുരം കാഞ്ഞിരംകുളത്ത് കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. സുഹൃത്തിൻറെ അക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞി മേലെവിളാകം വീട്ടിൽ ശരത് (19)ന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയ് ( 23)നെ കാഞ്ഞിരകുളം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളത്ത് പൂക്കൾ വില്പന നടത്തുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും. അജയ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചു എന്ന് സംശയമാണ് ആക്രമണത്തിന് കാരണമെന്ന് കാഞ്ഞിരകുളം പോലീസ് വിശദമാക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലെത്തിക്കാൻ ശരതിനോട് അജയ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ശരത്ത് ഭക്ഷണവുമായി അജയ്യുടെ വീട്ടിലെത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അജയ് മരക്കഷണം എടുത്ത് കണ്ണിൽ കുത്തി എന്നാണ് ശരത്ത് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. പരിക്കേറ്റ ശരത്തിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കണ്ണിനു സാരമായി പരിക്കേറ്റ ശരത്ത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കാഞ്ഞിരംകുളം സി.ഐ ഉദയകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...