വീട് കയറി ആക്രമിച്ച് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട് കയറി ആക്രമിച്ച് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ പിടിയില്‍. കല്ലറ മിതൃമല നെല്ലിമൂട്ടില്‍ മഹിളാ ഭവനില്‍ വിഷ്ണു (20) കല്ലറ ചുണ്ടുമണ്ണടി പുത്തന്‍ വീട്ടില്‍ അഖില്‍ (23) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാസം പ്രതികള്‍ വീടും സ്ഥാപനവും അടിച്ച് തകര്‍ക്കുകയും പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ ഭീഷണിപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെയാണ് പൊലീസ് പിടികൂടിയത്. ഒന്നര മാസമായി പ്രതികള്‍ തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

പ്രതികള്‍ ഉപയോഗിച്ച് വന്ന പുതിയ സമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സംഘം തമിഴ്‌നാട്ടിലെ കൊടയ്കനാലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...