കേസ് ഒത്തുതീര്‍പ്പാക്കാനായി കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് ; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : കേസ് ഒത്തുതീര്‍പ്പാക്കാനായി സബ് ഇന്‍സ്‌പെക്ടര്‍ ചോദിച്ച കൈക്കൂലി അഞ്ച് കിലോ ഉരുളക്കിഴങ്ങ്. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. കൈക്കൂലി ചോദിക്കുന്നതിന്റെ ഓഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചാപുണ്ണ ഔട്ട് പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ രാം കൃപാല്‍ സിങിന് കിട്ടിയത് സസ്‌പെന്‍ഷന്‍. ഓഡിയോ ഇങ്ങനെ; ‘സാര്‍, കേസ് തീര്‍ക്കാന്‍ രണ്ട് കിലോ ഉരുളക്കിഴങ്ങ് തരാനേ നിവൃത്തിയുള്ളു” അതുപറ്റില്ല, 5 കിലേയെന്നല്ലേ പറഞ്ഞത്’പട്ടിണിയാണ് സാര്‍”അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, 3 കിലോ പിന്നീട് തരേണ്ടി തരും’. കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടുളള രാം കൃപാല്‍ സിംഗിന്റെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സൗരിഖ് പോലീസ് സ്റ്റേഷനു കീഴിലുള്ള ഭവല്‍പൂര്‍ ചാപുണ്ണ ചൗക്കിയിലെ സബ് ഇന്‍സ്പെക്ടറാണ് രാം കൃപാല്‍ സിംഗ്. കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ അയച്ച ശബ്ദസന്ദേശത്തിലാണ് കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉരുളക്കിഴങ്ങ് എന്നെടുത്ത് പറയാതെ കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രാം കൃപാല്‍ സിംഗിന്റെ ആവശ്യം കേട്ട ഉടനെ തനിക്ക് 5 കിലോ നല്‍കാനുളള ശേഷി ഇല്ലെന്ന് കക്ഷി പറയുന്നതും ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. അവസാനം 3 കിലോ ഉരുളക്കിഴങ്ങ് കൈക്കൂലിയായി നല്‍കാം എന്ന വ്യവസ്ഥയിലാണ് ഇരുവരും തമ്മിലുളള ശബ്ദസന്ദേശം അവസാനിക്കുന്നത്.അതേസമയം ഓഡിയോ വൈറലായതോടെ രാം കൃപാല്‍ സിംഗിനെ സസ്പെന്‍ഡ് ചെയ്യാന്‍ കനൗജ് എസ്പി അമിത് കുമാര്‍ ആനന്ദ് ഉത്തരവിട്ടു. തുടര്‍ന്ന് വകുപ്പുതല അന്വേഷണവും നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതല കനൗജ് സിറ്റിയിലെ സര്‍ക്കിള്‍ കമലേഷ് കുമാറിനാണ് നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...