നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും : ഡെപ്യൂട്ടി സ്പീക്കര്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവയുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യാനുസരണം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിയുടെ നിയമസഭാ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. നിര്‍ത്തിവെച്ച പന്തളം പെരുമണ്‍ സര്‍വീസിനെ അടൂര്‍ ഡിപ്പോയുമായി ബന്ധപ്പെടുത്തി ക്രമീകരിച്ച് പുനരാരംഭിക്കുന്നതിനും തീരുമാനമായി. പന്തളം ഡിപ്പോയില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ജീവനക്കാര്‍ക്ക് വിശ്രമത്തിനായുള്ള കെട്ടിടം നിര്‍മിക്കുന്ന സ്ഥലം തിട്ടപ്പെടുത്തുന്നതില്‍ വര്‍ഷങ്ങളായി നിലനിന്നുവന്ന സാങ്കേതിക തടസ്സം യോഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു.

അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണം, ബസ് ഷെല്‍ട്ടര്‍ കനോപ്പി നിര്‍മാണം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗത്തിലൂടെ സാധ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനെ ചുമതലപ്പെടുത്തുന്നതിനും തീരുമാനമായി. പുതിയ സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ ലഭ്യത അനുസരിച്ച് നിലവില്‍ നിര്‍ത്തിവെച്ചിട്ടുള്ള മണിപ്പാല്‍ റീ ഷെഡ്യൂള്‍ പുനരാരംഭിക്കും. അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവിടങ്ങളിലെ ഡ്രൈവര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്ന കാര്യം സംസ്ഥാന അടിസ്ഥാനത്തില്‍ തന്നെ പരിഗണിച്ച് വരികയാണെന്നും ഉടന്‍ തന്നെ വേണ്ട നടപടി സ്വീകരിക്കാമെന്നും ഗതാഗത വകുപ്പ് മന്ത്രി ഉറപ്പു നല്‍കി. കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി. പ്രദീപ്കുമാര്‍ , സോണല്‍ ഓഫീസര്‍ റോയ് ജേക്കബ്, ഡി.ടി.ഒ കെ.കെ. സുരേഷ് കുമാര്‍, ഏ.റ്റി.ഒ വി. രാജേഷ്, പി. ശ്രീജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...