കേസ് ഒത്തുതീർപ്പാക്കാൻ കൂളര്‍ കൈക്കൂലി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൈക്കൂലിയായി കൂളര്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സസ്പെന്‍ഡ് ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മധുബന്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മനീഷ് കുമാര്‍ പ്രജാപതി എന്നയാളാണ് കൈക്കൂലിയായി കൂളറും 6,000 രൂപയും ആവശ്യപ്പെട്ടത്. കത്ഘര ശങ്കര്‍ വില്ലേജില്‍ നിന്നുള്ള ഓം പ്രകാശ് ശര്‍മ എന്നയാളോടാണ് മനീഷ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം പുറത്തായതോടെ മനീഷിനെ സസ്‌പെന്‍ഡ് ചെയ്തു. പരാതിയുമായെത്തിയ തന്നോട് മനീഷ് കൈക്കൂലി ചോദിച്ചെന്നും അപമാനിച്ചെന്നുമെന്ന് ചൂണ്ടിക്കാട്ടി ഓം പ്രകാശ് ശര്‍മ നല്‍കിയ പരാതിയിലാണ് നടപടി. കൈക്കൂലി ചോദിച്ചതിന് പുറമെ തന്റെ ഭാര്യയോട് ഫോണില്‍ കൂടി മനീഷ് കുമാര്‍ മോശമായി സംസാരിച്ചെന്നും അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഓം പ്രകാശ് പരാതിക്കൊപ്പം നല്‍കുകയും ചെയ്തു. മധുബന്‍ സര്‍ക്കിള്‍ ഓഫീസര്‍ അഭയ് കുമാര്‍ സിംഗ് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

അടുത്തിടെ മറ്റൊരു കൈക്കൂലി കേസില്‍ ഉത്തര്‍ പ്രദേശില്‍ ഒരു സബ് ഇന്‍സ്പ്ക്ടര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. യുപിയിലെ കനൗജില്‍ ആണ് ഒരു കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചത്. പരാതിക്കാരനോട് കൈക്കൂലിയായി ‘ഉരുളക്കിഴങ്ങ്’ വേണണെന്നായിരുന്നു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ‘ഉരുളക്കിഴങ്ങ്’ എന്ന വാക്ക് കൈക്കൂലിയുടെ കോഡ് വാക്കായി ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. രാം കൃപാല്‍ സിംഗ് എന്ന പൊലീസുകാരനാണ് കര്‍ഷകനായ പരാതിക്കാരനോട് കൈക്കൂലി ചോദിച്ചത്. ഇതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കര്‍ഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആണ് എസ്‌ഐ ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് അത്രയും തരാനാകില്ലെന്നും പകരം 2 കിലോ തരാമെന്നും കര്‍ഷകന്‍ പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. പിന്നീട് പിന്നീട് 3 കിലോ എന്ന നിരക്കില്‍ ഡീല്‍ ഉറപ്പിക്കുകയും ചെയ്തു. ഓഡിയോ വൈറലായതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്‌ഐക്കെതിരെ കൈക്കൂലി വാങ്ങിയതിന് നടപടിയെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...