കൈക്കൂലി ; വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ്മാർക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് കോങ്ങാട് വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ടി.ജി പ്രസന്നകുമാര്‍, കെ ആര്‍ മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറുടേതാണ് നടപടി. ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഫീല്‍ഡ് അസിസ്റ്റന്റ്മാരെ വിജിലന്‍സ് പിടികൂടിയത്.

ചില്ലിക്കല്‍ സ്വദേശി കുമാരന്‍ എന്നയാളുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. ഇയാളുടെ കൈവശമുള്ള 16 സെന്റ് ഭൂമിയുടെ പട്ടയം ശരിയാക്കാനാണ് വില്ലേജ് ഓഫീസിലെത്തിയത്. കുമാരനോട് ഇരുവരും ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. പിന്നീടിത് 50,000 രൂപയാക്കി കുറച്ചു. 5000 രൂപ രണ്ടുതവണയായി നല്‍കുകയും ചെയ്തു.

ഇതിനുശേഷം കുമാരന്‍ വിജിലന്‍സിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി. ഇന്നലെ കൈക്കൂലി കേസില്‍ വാളയാര്‍ ചെക്ക് പോസ്റ്റിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...