ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി ഇ-കോമേഴ്‌സ് സംവിധാനം നടപ്പാക്കും ; മന്ത്രി പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി സാങ്കേതികവിദ്യയെ പൂര്‍ണ്ണമായും ഉപയോഗിക്കുമെന്നും വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഇ-കോമേഴ്‌സ് സംവിധാനം നടപ്പാക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

വ്യവസായ വകുപ്പിന് കീഴിലുള്ള മുഴുവന്‍ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കുവാനുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിനു കീഴിലുള്ള ഒരോ പദ്ധതിയുടെയും ഘടകങ്ങള്‍ വിശദമായി നിരീക്ഷിച്ച്‌ നിര്‍വഹണ പുരോഗതി യഥാസമയം വിലയിരുത്താനും വകുപ്പിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുവാനും കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

വന്‍കിട വ്യവസായ പദ്ധതികള്‍ തുടങ്ങാന്‍ നിക്ഷേപകരെ സഹായിക്കുന്ന കേരളത്തിലെ ഏകജാലക സംവിധാനം രാജ്യത്തെ തന്നെ മികച്ച സംവിധാനങ്ങളില്‍ ഒന്നാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് വ്യക്തമാക്കിയിട്ടുണ്ട്. 50 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കും 50 കോടിക്കു മുകളിലുള്ളവയ്ക്കും നൂറു കോടിക്ക് മുകളില്‍ ഉള്ള വ്യവസായങ്ങള്‍ക്കും യാതൊരുവിധ കാലവിളംബരവും കൂടാതെ കെ – സ്വിഫ്റ്റ് ഏകജാലക സംവിധാനത്തിലൂടെ തുടങ്ങുവാന്‍ ഉള്ള സാഹചര്യം കേരളത്തില്‍ നിലവിലുണ്ട്. അനുമതി വൈകിപ്പിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പതിനായിരം രൂപവരെ പിഴ ഈടാക്കാനുള്ള നിയമാനുസൃതമായ സംവിധാനവും നിലവില്‍ വന്നു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

ഏകീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വകുപ്പിന്റെ സുതാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയും മറ്റു സൂചികകളും വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെബിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍, കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍ വിനോദ്, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, റിയാബ് മെമ്ബര്‍ സെക്രട്ടറി കെ. പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....