അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​റി​ല്‍​ നി​ന്ന് മയക്കുമരുന്ന് പി​ടി​കൂടി

For full experience, Download our mobile application:
Get it on Google Play

പ​യ്യ​ന്നൂ​ര്‍ : അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​റി​ല്‍ ​നി​ന്ന് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ പി​ടി​കൂടി. സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഴോം നെ​രു​വ​മ്പ്രം, ചെ​ങ്ങ​ല്‍​ത​ട​ത്തെ പി.​വി. മു​ഹ​മ്മ​ദ് ജി​ഷാ​നാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍ 13 എ.​ഇ 6723 ന​മ്പ​ര്‍ കാ​റി​ല്‍​ നി​ന്നാ​ണ് ര​ണ്ടു ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

കാ​റി​ന്‍റെ സ്റ്റി​യ​റി​ങ്ങി​ന​ടു​ത്ത് പ്ര​ത്യേ​കം ഉ​ണ്ടാ​ക്കി​യ ബോ​ക്സി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ബ​ര്‍​ണ​ര്‍, ലൈ​റ്റ​ര്‍, സ്ട്രോ ​എ​ന്നി​വ​യും അ​തി​ന​ക​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ബു​ധ​നാ​ഴ്ച പെ​രു​മ്പ​യി​ല്‍ മു​ഹ​മ്മ​ദ് ജി​ഷാ​ന്‍ ഓ​ടി​ച്ച കാ​റും മ​റ്റൊ​രു കാ​റും കൂ​ട്ടി​മു​ട്ടി അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​രു വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​ന്‍ കോ​മ്പൗണ്ടി​ല്‍ എ​ത്തി​ച്ച​ത്. പി​ന്നീ​ട് ജി​ഷാ​നോ​ട് കാ​റി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ കൊ​ണ്ടു​വ​രാ​ത്ത​തി​നാ​ല്‍ ഈ ​വാ​ഹ​നം മോ​ഷ​ണ​മു​ത​ലോ മ​റ്റോ ആ​ണെ​ന്ന സം​ശ​യം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്​ വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് ജി​ഷാ​ന്‍ നേ​ര​ത്തേ​യും മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്​​റ്റം​ബ​ര്‍ 18ന് ​എ​ട്ടി​ക്കു​ള​ത്തു​വെ​ച്ച്‌ ക​ഞ്ചാ​വു​മാ​യി പ​യ്യ​ന്നൂ​ര്‍ എ​ക്സൈ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...