തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ അഡിഷണൽ എസ്ഐക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന അപകടക്കേസിലെ തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ അഡിഷണൽ എസ്ഐക്ക് സസ്‌പെൻഷൻ. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ്ഐ സജുമോനെയാണ് റൂറൽ എസ്പി സസ്‌പെൻഡ് ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്ഐയുടെ ഈ രഹസ്യ വിൽപന. വാഹനാപകടത്തെ തുടർന്ന് ഒൻപത് മാസത്തോളമായി മുളന്തുരുത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് എഎസ്ഐ വിറ്റത്. അപകടത്തിൽ ബൈക്ക് ഉടമ മരണപ്പെട്ടിരുന്നു. സ്റ്റേഷനിൽ ആരും അറിയാതെയാണ് എഎസ്ഐ ബൈക്ക് വിറ്റ് ആക്രിക്കടക്കാരനിൽ നിന്ന് പണം കൈപ്പറ്റിയത്. തൊണ്ടിമുതൽ വിറ്റ സംഭവം പുറത്തായതോടെ സ്പെഷൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ചു.

പിന്നീട് റിപ്പോർട്ട് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം വിവാദമായതോടെ വിറ്റ ബൈക്ക് സ്റ്റേഷനിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച വാഹന ഉടമയുടെ ബന്ധുക്കളുടെ പൂർണ്ണമായ അറിവോടെയും സമ്മതത്തോടെയുമാണ് ബൈക്ക് വിറ്റതെന്നായിരുന്നു സജുമോൻ പോലീസിന് നൽകിയ വിശദീകരണം. എന്നാൽ കേസിലെ തൊണ്ടിമുതൽ സ്റ്റേഷന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ പുറത്തേക്ക് വിൽക്കാൻ പാടില്ലെന്നിരിക്കെ, എഎസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിയമലംഘനവും ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇയാൾക്കെതിരെ ഉടനടി സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...