പീഡന പരാതിയില്‍ കുടുങ്ങിയത് കോന്നി എം.എല്‍.എ യുടെ ഏറ്റവും അടുത്തയാള്‍ ; സിപിഎം കോന്നി ഏരിയ കമ്മറ്റി അംഗം സംഗേഷ് ജി നായർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : എൻ ജി ഒ വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ സി പി എം കോന്നി ഏരിയാ കമ്മറ്റി അംഗം സംഗേഷ് ജി നായരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്ക് ആണ് സസ്പെൻഷൻ. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മറ്റ് പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയാണ് നടപടി. കോന്നി ഏരിയാ കമ്മറ്റി ചേർന്ന് തീരുമാനം ജില്ലാ കമ്മറ്റിക്ക് കൊടുക്കുകയും തീരുമാനം അംഗീകരിക്കുകയുമായിരുന്നു. കോന്നിയിൽ കരിയാട്ടം ഫെസ്റ്റ് നടന്ന സമയത്ത് വനിതാ എൻ ജി ഒ യൂണിയൻ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന വിഷയത്തിൽ വനിത സി പി എം ജില്ലാ കമ്മറ്റിക്ക് പരാതി നൽകിയിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് പരാതി നൽകിയത്. എന്നാൽ ഇതിന് ശേഷം നടപടി എടുത്തില്ല എന്ന് മാത്രമല്ല കോന്നിയിൽ നടന്ന നവകേരള സദസ്സിൽ കോന്നി എം എൽ എ അഡ്വ.കെ യു ജെനീഷ് കുമാറിന്റെ ഒപ്പം സന്തത സാഹചാരിയായി സംഗേഷ് പൊതു പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ആണ് നടപടി സ്വീകരിച്ചത്. പാർട്ടി കമ്മീഷന് സംഗേഷ് നൽകിയ വിശദീകരണവും തള്ളിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...