തിരുവല്ലത്ത് ഷഹാനയുടെ ആത്മഹത്യ ; സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി യുവതിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കുടുംബം നാളെ മുതല്‍ സത്യാഗ്രഹമിരിക്കും. പ്രതികളെ പിടിക്കുന്നതില്‍ പോലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെക്രട്ടിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. വിഷയത്തില്‍ ഷഹാനയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിവരം ചോര്‍ത്തി നല്‍കി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇയാള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് വിലയിരുത്തല്‍. പിന്നാലെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ക്കായുള്ള പരിശോധന തുടരുകയാണെന്നാണ് പോലീസ് നിലപാട്. പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പോലീസിന്റെ നിഗമനം. സംസ്ഥാനത്തിന് പുറത്തേക്ക് തിരുവല്ലം പോലീസിന്റെ പ്രത്യേക സംഘം ഇതിനോടകം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...